Wednesday, November 18, 2009

മഴവില്ല് മാനത്തുദിച്ച പോലെ,അഴകേറു,മന്തി ചുവപ്പ് പോലേ,(മഴ.....)നിറമേഴും ചാലിചെന്‍ മനസ്സില്‍ വരച്ചിട്ട,പതിനാലാം രാവാണു നീ രാനിയാ,പനിനീര്‍ മലരാണു നീ...... (മഴവില്ല്.....)നിറവിന്റെ നീല നിലാവില്‍, നിന്നോര്‍മ തന്‍ ചിറകില്‍ ഞാന്‍ മെല്ലെ തലോടി നില്‍കെ (നിറവിന്റെ....)എവിടെയോ ചുറ്റി വന്നെത്തിയ കാറ്റെന്റെ ,കാതില്‍ പറഞ്ഞു നിന്നിഷ്ടം രാനിയാ ,കാതില്‍ പറഞ്ഞു നിന്നിഷ്ടം (മഴവില്ല്....)കളിചിരി മാറിയ കാലം മുതല്‍ വെറും ചിരിയിലൊതുക്കി പോയ് പോയ കാലം (കളിചിരി,...)കരളില്‍ കനല്‍ വാരി വിതരിയെങ്ങോട്ടിനി, കരളില്‍ കനല്‍ വാരി വിതരിയെങ്ങോട്ടിനി-വഴി പിരിയുന്നു നീ രാനിയാ , രാനിയാ,മഴവില്ല് മാനത്തുദിച്ച പോലെ,...............................................................!